widgeo.net
മനസ്സ് ഒരു ചിന്തപ്രവാഹം മാത്രമാണ്. ജലപ്രവാഹത്തെ നദിയെന്നു പറയുന്നത് പോലെയാണിത്. ഒരു വ്യക്തിയില്‍ നിന്ന് നിരന്തരമായി ബാഹ്യവസ്തുലോകതെക്ക് പ്രവഹിക്കുന്ന വിജാരങ്ങളെയാണ് മനസ്സ് എന്ന് വിളിക്കുന്നത്‌.നദിയുടെ സ്വഭാവം അതിന്റെ ജലത്തെ സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നത് പോലെ മനസ്സിന്റെ സ്വഭാവം അതിന്റെ വിജാരങ്ങളെ ആശ്രയിച്ചിരിക്കുന്നു.ജലം ദൃതമായി പ്രവഹിക്കുന്നെകില്‍ നദി ദ്രുതവാഹിയാണ്.ഈ ഉപമ മനസ്സിനും പൂര്‍ണ്ണമായും യോചിക്കും.ഒരു പ്രതെകനിമിശത്തിലെ വിജാരത്തിന്റെ സ്വഭാവവും പെരുമാറ്റവുമാണ് ആ നിമിഷത്തില്‍ ആ വ്യക്തിയുടെ മനസ്സിന്റെ രീതി. നല്ല വിജാരങ്ങള്‍ ആണേങ്കില്‍ നല്ല മനസ്സ്.പ്രക്ഷുബധ വിജാരങ്ങള്‍ ആണേങ്കില്‍ പ്രക്ഷുബധ മനസ്സ്. നദിയെ മേരുക്കുക അതിലെ പ്രവാഹത്തെ മേരുക്കുകയാണ്. മനസ്സിനെ മെരുക്കാന്‍ മുന്ന് വഴികളുണ്ട. അതിനു വേണ്ടി ചിന്താധാരയുടെ ഗുണം,അളവ്,ദിശ, എന്നിവ മാറ്റേണ്ടിയിരിക്കുന്നു.എങ്കിലേ ഇപ്പോഴുള്ള വ്യക്തിത്വത്തിന് അതിന്റെ രചനയിലും രുപകടനയിലും പ്രധാനപെട്ട മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിക്കു.ജീവിത രീതിക്ക് സമ്പൂര്‍ണമായ മാറ്റം ഉണ്ടാക്കുക എന്നതാണ് നമ്മുടെ ആത്യന്തികമായ ഉയര്ത്തുഎഴുനെല്പ്പിനു ആവിശ്യം വേണ്ടത്.......

Monday, April 4, 2011

മാര്‍ഗ്ഗം അല്ല ലക്‌ഷ്യം ആണ് പ്രദാനം...................

യാത്ര അനന്തമായ യാത്ര കൂട്ടുക്കാര്‍ പിരിഞ്ഞുപോയി......നടന്നു വന്ന മലന്ജെരുവിലെ പാത....
വളഞ്ഞൊടിഞ്ഞ പാത.....ദൂരം, ദൂരം, തണല്‍ മരങ്ങള്‍, തടാകങ്ങള്‍, പൂമരങ്ങള്‍, മുള്‍പോന്തങ്ങള്‍ ,
പുള്ളിമാന്‍, ചെന്നായ എഴുത്ത് തേഞ്ഞുമാഞ്ഞ നാഴികകല്ലുകള്‍..............
ഇവിടം പഴയ വഴിയമ്പലം....ചുളിഞ്ഞ ഭാണ്ഡം, നരച്ച കുട....വാര്‍അറ്റ ചെരുപ്പ്, 
എന്നും യാത്ര ..........എന്നും യാത്രക്കാര്‍ ഞൊടിയിട അവര്‍ ചേരുന്നു, പിരിയുന്നു ,,
ദാഹം അന്തര്‍ദാഹം , കിണറുണ്ട് വെള്ളമില്ല, മരമുണ്ട് ,തണലില്ല , വഴിയമ്പലം ഉണ്ട് വിളക്കില്ല.....
പക്ഷെ എന്റെ ലക്ഷ്യസ്ഥാനതെതുവാന്‍ ഉള്ള ശ്രമത്തില്‍ ശരീരം, ബുദ്ധി, മനസ്സ് എന്നിവയുടെ 
കടിനാധ്വതം കുറിച്ച് മാനവ ജീവിതത്തില്‍ ശ്രേയസ്സിന്റെ ശ്രേണികള്‍ ബന്ധിച്ചുകൊണ്ടിരിക്കുകയാണ് .....................
ഞാന്‍ എന്റെ ലക്ഷ്യത്തെ കണ്ടെത്തി തിരിച്ചറിഞ്ഞു മാര്‍ഗങ്ങളില്‍ തോന്നിയ വ്യഥ ക്ഷീണം 
ഇതെല്ലം മറികടനെതിയതിന്റെ രുധിരം.......
തിരിച്ചറിഞ്ഞിടുന്നു ഞാന്‍ മാര്‍ഗ്ഗം അല്ല ലക്‌ഷ്യം ആണ് പ്രദാനമെന്ന ലോക സത്യം.........

5 comments:

കുന്നെക്കാടന്‍ said...

മാര്‍ഗം തന്നെയാണ് ലക്ഷ്യത്തെക്കാള്‍ പ്രാധാന്യം.

സ്നേഹാശംസകള്‍

ബെഞ്ചാലി said...

മാർഗവും ലക്ഷ്യവും ഒരുപോലെ നന്നാവണം

Jefu Jailaf said...

ഏറ്റു പരച്ചിൽ കൊണ്ടു തീരും എന്നു കരുതുമ്പോഴെ മാർഗ്ഗം പ്രദാനമല്ലാതകുന്നുള്ളൂ.. അല്ലെങ്കിൽ ലക്ഷ്യത്തിലെത്തിയില്ലെങ്കിലും വന്ന വഴി പലർക്കും ഉപകാരപ്പെട്ടേക്കാം.. ആശംസകൾ..

Noufal veliyancode said...

നഷ്ടങ്ങള്‍ നല്ലൊരു ലക്ഷ്യത്തിന്റെ പരിസമാപ്തി തരുമായിരിക്കും നഷ്ടങ്ങള്‍ കൈപെരിയതാകുംപോള്‍ ലക്ഷ്യത്തിനു മാധുര്യമേറും ..

shansiya said...

അഭിപ്രായം അറിയിച്ചതിനു നന്ദി........
..അഭിനന്ദനങ്ങള്‍!!!