widgeo.net
മനസ്സ് ഒരു ചിന്തപ്രവാഹം മാത്രമാണ്. ജലപ്രവാഹത്തെ നദിയെന്നു പറയുന്നത് പോലെയാണിത്. ഒരു വ്യക്തിയില്‍ നിന്ന് നിരന്തരമായി ബാഹ്യവസ്തുലോകതെക്ക് പ്രവഹിക്കുന്ന വിജാരങ്ങളെയാണ് മനസ്സ് എന്ന് വിളിക്കുന്നത്‌.നദിയുടെ സ്വഭാവം അതിന്റെ ജലത്തെ സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നത് പോലെ മനസ്സിന്റെ സ്വഭാവം അതിന്റെ വിജാരങ്ങളെ ആശ്രയിച്ചിരിക്കുന്നു.ജലം ദൃതമായി പ്രവഹിക്കുന്നെകില്‍ നദി ദ്രുതവാഹിയാണ്.ഈ ഉപമ മനസ്സിനും പൂര്‍ണ്ണമായും യോചിക്കും.ഒരു പ്രതെകനിമിശത്തിലെ വിജാരത്തിന്റെ സ്വഭാവവും പെരുമാറ്റവുമാണ് ആ നിമിഷത്തില്‍ ആ വ്യക്തിയുടെ മനസ്സിന്റെ രീതി. നല്ല വിജാരങ്ങള്‍ ആണേങ്കില്‍ നല്ല മനസ്സ്.പ്രക്ഷുബധ വിജാരങ്ങള്‍ ആണേങ്കില്‍ പ്രക്ഷുബധ മനസ്സ്. നദിയെ മേരുക്കുക അതിലെ പ്രവാഹത്തെ മേരുക്കുകയാണ്. മനസ്സിനെ മെരുക്കാന്‍ മുന്ന് വഴികളുണ്ട. അതിനു വേണ്ടി ചിന്താധാരയുടെ ഗുണം,അളവ്,ദിശ, എന്നിവ മാറ്റേണ്ടിയിരിക്കുന്നു.എങ്കിലേ ഇപ്പോഴുള്ള വ്യക്തിത്വത്തിന് അതിന്റെ രചനയിലും രുപകടനയിലും പ്രധാനപെട്ട മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിക്കു.ജീവിത രീതിക്ക് സമ്പൂര്‍ണമായ മാറ്റം ഉണ്ടാക്കുക എന്നതാണ് നമ്മുടെ ആത്യന്തികമായ ഉയര്ത്തുഎഴുനെല്പ്പിനു ആവിശ്യം വേണ്ടത്.......

Friday, January 7, 2011

!!ജീവിതം!!

   ആരോ എവിടെ നിന്നെപ്പോഴോ 
   ഊതിവിട്ട  കുമിളയാമെന്‍ ജീവിതം.
   ശാശ്വതമ്മല്ലെന്നറിഞ്ഞിട്ടുമെന്നുള്ളില്‍
   അത്യാര്‍ത്തി തന്‍ പാമ്പ് പത്തിവിടര്‍ത്തി.
   മര്‍ത്വന്നാത്മ സാക്ഷാല്‍കാരമാണ് മരണമെ-
   ന്നുള്ള തത്വം ഞാന്‍ മറന്നിടുന്നു.
   ആരോമത്തിലെപ്പോഴോ വിരിഞ്ഞിടും
   ഒരു ചെത്തിപുവായി ഞാന്‍.
   പാരിടത്തില്‍ കിളിര്‍ത്ത പുല്‍ന്നാംബായി   
   ഞാന്‍ പിറന്നു വിണു.
   വിണുപോകിലും തളരാതെ 
   അമ്മ തന്‍ കൈയെന്തി ഞാന്‍ നടന്നു.
   സംഗീതനിര്‍ത്ത ശാസ്ത്രങ്ങള്‍ പഠിച്ചങ്ങനെ
   വാനം മുട്ടെ ഉയര്‍ന്നിടുന്നു.
   അപ്പോഴപ്പോഴെന്‍ ഉള്ളില്‍ 
   അഹങ്കാരം തന്‍ കൊമ്പ് കിളിര്‍ത്തത് 
   എന്നാലുമെപ്പോഴോ എന്‍റെ ഉള്ളില്‍ 
   മരണമെന്ന കൊടുങ്കാറ്റ് വിശിടുന്നു.
   അപ്പോഴങ്ങനെ ഞാന്‍ ഗ്രഹിചിടുന്നു 
   മര്‍ത്വന്നാത്മ സാക്ഷാല്‍കാരമാണ് മരണം.    
  

1 comment:

Anonymous said...

good...jananam muthal marannam vare ulkolichirikunnu....