widgeo.net
മനസ്സ് ഒരു ചിന്തപ്രവാഹം മാത്രമാണ്. ജലപ്രവാഹത്തെ നദിയെന്നു പറയുന്നത് പോലെയാണിത്. ഒരു വ്യക്തിയില്‍ നിന്ന് നിരന്തരമായി ബാഹ്യവസ്തുലോകതെക്ക് പ്രവഹിക്കുന്ന വിജാരങ്ങളെയാണ് മനസ്സ് എന്ന് വിളിക്കുന്നത്‌.നദിയുടെ സ്വഭാവം അതിന്റെ ജലത്തെ സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നത് പോലെ മനസ്സിന്റെ സ്വഭാവം അതിന്റെ വിജാരങ്ങളെ ആശ്രയിച്ചിരിക്കുന്നു.ജലം ദൃതമായി പ്രവഹിക്കുന്നെകില്‍ നദി ദ്രുതവാഹിയാണ്.ഈ ഉപമ മനസ്സിനും പൂര്‍ണ്ണമായും യോചിക്കും.ഒരു പ്രതെകനിമിശത്തിലെ വിജാരത്തിന്റെ സ്വഭാവവും പെരുമാറ്റവുമാണ് ആ നിമിഷത്തില്‍ ആ വ്യക്തിയുടെ മനസ്സിന്റെ രീതി. നല്ല വിജാരങ്ങള്‍ ആണേങ്കില്‍ നല്ല മനസ്സ്.പ്രക്ഷുബധ വിജാരങ്ങള്‍ ആണേങ്കില്‍ പ്രക്ഷുബധ മനസ്സ്. നദിയെ മേരുക്കുക അതിലെ പ്രവാഹത്തെ മേരുക്കുകയാണ്. മനസ്സിനെ മെരുക്കാന്‍ മുന്ന് വഴികളുണ്ട. അതിനു വേണ്ടി ചിന്താധാരയുടെ ഗുണം,അളവ്,ദിശ, എന്നിവ മാറ്റേണ്ടിയിരിക്കുന്നു.എങ്കിലേ ഇപ്പോഴുള്ള വ്യക്തിത്വത്തിന് അതിന്റെ രചനയിലും രുപകടനയിലും പ്രധാനപെട്ട മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിക്കു.ജീവിത രീതിക്ക് സമ്പൂര്‍ണമായ മാറ്റം ഉണ്ടാക്കുക എന്നതാണ് നമ്മുടെ ആത്യന്തികമായ ഉയര്ത്തുഎഴുനെല്പ്പിനു ആവിശ്യം വേണ്ടത്.......

Tuesday, April 1, 2014

പ്രണയിക്കുന്നവരുടെ പുതപ്പിനുള്ളിൽ...



പ്രണയിക്കുന്നവരുടെ പുതപ്പ്
പ്രണയിക്കുന്നവരുടെ ആകാശംപോലെ
ചെറുതും സ്വകാര്യവുമാണ്.
അവരുടെ പുതപ്പിനുള്ളിലും
സൂര്യചന്ദ്രന്മാർ ഉദിക്കുകയും
അസ്തമിക്കുകയും ചെയ്‌യുന്നുണ്ട്.
മഴയും വെയിലും മാറി മാറി വരികയും
പച്ചപുൽമേടുകളും വൻമരക്കാടുകളും
ഉണ്ടായിവരികയും ചെയ്‌യുന്നു.
അവരുടെ പുതപ്പിനുള്ളിൽ
അവരുടെ ഭൂമി തളിർക്കുകയും പൂക്കുകയും
കൊഴിയുകയും ചെയ്‌യുന്നു.
അവരുടെ നദികളിൽ നിലാവ് നിറയുന്നത്  
അവർ നോക്കിയിരിക്കുന്നു.
മുക്കൂറ്റിച്ചെടികളിലൂടെ
പുൽച്ചാടികൾ ചാടിനടക്കുന്നതും
ഉറുമ്ബുകൾ ധാന്യപ്പൊടി ശേഖരിക്കുന്നതും
അവർ നോക്കിയിരിക്കുന്നു.
പ്രണയിക്കാത്തവരുടെ ലോകത്ത് നിന്നും പുറപ്പെട്ട
ഒരു വൈമാനികനും
പ്രണയിക്കുന്നവരുടെ ആകാശം
കണ്ടെത്തുന്നില്ല.
പ്രണയിക്കാത്തവരുടെ ലോകത്ത് നിന്നും പുറപ്പെട്ട
ഒരു നാവികനും
അവരുടെ സമുദ്രത്തിൽ എത്തിച്ചേരുന്നുമില്ല.
ആയിരമായിരം കാതങ്ങൾ പിന്നിട്ടാലും
പ്രണയിക്കാത്തവരുടെ കുതിരകൾപ്രണയിക്കുന്നവരുടെ അതിർത്തിയിൽ എത്തിപ്പെടുകയില്ല.

Saturday, January 25, 2014

വലിയ മാങ്ങയും കണ്ണിമാങ്ങയും പിന്നെ അയിഷയും!


അയിഷ സ്കൂള്‍ വിട്ടു വന്നതാണ്. അച്ഛനും അനിയനും മുറ്റത്തു നിന്നും മാവിന്റെ മുകളിലേക്കുനോക്കി നില്‍ക്കുന്നുണ്ട്. നോക്കിയപ്പോള്‍ മാങ്ങ പറിക്കാനായി മുണ്ടും മടക്കിക്കുത്തി അമ്മ മാവിന്റെ മുകളില്‍. അച്ഛന്‍ താഴെ നിന്നും ആ മാങ്ങ, ഈ മാങ്ങ എന്നൊക്കെ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നു. അമ്മയതൊക്കെ പറിച്ചു താഴേക്കിടുന്നുമുണ്ട്. അതു കണ്ടതോടെ അയിഷയും നിര്‍ദ്ദേശങ്ങള്‍ കൊടുക്കാന്‍ തുടങ്ങി. നിര്‍ദ്ദേശങ്ങള്‍ക്കിടയില്‍ അവളുടെ കണ്ണുചെന്നു നിന്നത് അമ്മയുടെ ഇടതുവശത്തുള്ള കൊമ്പിലെ വലിയ മാങ്ങയിലാണ്. "അമ്മേ അതൊന്നു പറിച്ചു തരുമോ?" അവള്‍ ചോദിച്ചു. 
"നിനക്കെന്തിനാ ഇത്രയും വലിയ മാങ്ങ? വേണമെങ്കില്‍ ഒരു കണ്ണിമാങ്ങ പറിച്ചു തരാം". അമ്മയവളെ കളിയാക്കി. "ങ്ഹും..." അവള്‍ ഒന്നു ചിണുങ്ങിക്കാണിച്ചു. പക്ഷേ പെട്ടെന്നാണ് അവളുടെ മുഖം വിടര്‍ന്നത്, ഉടന്‍ ഒരാവശ്യവും. "എനിക്കു രണ്ടു മാങ്ങയും വേണം. പറിച്ചിട്ടു താഴെക്കിടണ്ട. അമ്മയുടെ കയ്യില്‍ വച്ചാല്‍ മതി".  "എന്റെ കയ്യില്‍ വച്ചാല്‍ എങ്ങിനെയാ നിനക്കു മാങ്ങ കിട്ടുക?" അമ്മയുടെ മറുചോദ്യം. "അമ്മ മാങ്ങ പറിക്കൂ എന്നിട്ടു പറയാം." അവള്‍ ഇത്തിരി ശുണ്ഠിയോടെ ചിണുങ്ങിപ്പറഞ്ഞു. 
എന്തായാലും അവളുടെ ശുണ്ഠി തീര്‍ക്കാനായി ഒരു കണ്ണിമാങ്ങയും ഒരു വലിയ മാങ്ങയും പറിച്ചെടുത്ത് അമ്മ കയ്യില്‍ വച്ചു. "ഇനി അതു രണ്ടും ഒരുമിച്ചു പിടിച്ചു നിലത്തേക്കിട്ടേ.." അയിഷയുടെ അടുത്ത ആവശ്യം! "ന്തെല്ലാം ആവശ്യങ്ങളാ കുട്ട്യേ നിനക്ക്." അമ്മ ചോദിച്ചു. "അതു രണ്ടും ഒരുമിച്ചു താഴേക്കിടൂ..." അമ്മ പറഞ്ഞതു കേട്ടില്ലെന്ന മട്ടില്‍ അവള്‍ വീണ്ടും പറഞ്ഞു. "അവളു പറഞ്ഞതല്ലേ , ചെയ്തുകൊടുത്തേരെ" അതു പറയുമ്പോള്‍ അച്ഛന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിരിയുന്നുണ്ടായിരുന്നു. അമ്മ രണ്ടുമാങ്ങയും ഒരുമിച്ചു താഴേക്കിട്ടു. അയിഷയുടെ മുന്നിലായി രണ്ടു മാങ്ങയും ഒരുമിച്ചു നിലത്തുവീണു. "അമ്മ ഗലീലിയോയായേ.....രണ്ടു മാങ്ങയും ഒരുമിച്ചു താഴെ വീണേ.." അയിഷയുടെ ആഹ്ലാദം വളരെ ഉച്ചത്തില്‍ തന്നെയായിരുന്നു.  മരത്തിനു മുകളില്‍ നിന്നും താഴെ നിന്നും ഒരേ സമയം പൊട്ടിച്ചിരികളുയര്‍ന്നു. കാര്യമൊന്നും മനസ്സിലായില്ലെങ്കിലും അനിയനും കൈകൊട്ടിച്ചിരിച്ചു. "ഗലീലി അങ്ങിനെ ചെയ്തോ എന്നൊന്നും അറിയില്ല, പക്ഷെ വലിയ മാങ്ങ, ചെറിയ മാങ്ങ എന്നൊന്നുമില്ല, ഒരുമിച്ചു നിലത്തേക്കിട്ടാല്‍ അവ ഒരുമിച്ചേ നിലത്തുവീഴൂ.." ചിരിയടക്കാന്‍ പാടുപെട്ടിട്ടാണെങ്കിലും അച്ഛന്‍ അവളെ അടുത്തു വിളിച്ചിട്ടു പറഞ്ഞു. "മാങ്ങ വേണോന്നു പറഞ്ഞിട്ട് അതെടുക്കുന്നില്ലേ?" മുകളില്‍ നിന്നും അമ്മയുടെ ശബ്ദം. പരീക്ഷണം കഴിഞ്ഞ മാങ്ങയെടുക്കാന്‍ തിരിഞ്ഞു നോക്കിയ അയിഷ കണ്ടത് മാങ്ങ വായ്ക്കുള്ളിലാക്കി പുതിയ പരീക്ഷണത്തിനൊരുമ്പെടുന്ന കുഞ്ഞനിയനെയാണ്.