widgeo.net
മനസ്സ് ഒരു ചിന്തപ്രവാഹം മാത്രമാണ്. ജലപ്രവാഹത്തെ നദിയെന്നു പറയുന്നത് പോലെയാണിത്. ഒരു വ്യക്തിയില്‍ നിന്ന് നിരന്തരമായി ബാഹ്യവസ്തുലോകതെക്ക് പ്രവഹിക്കുന്ന വിജാരങ്ങളെയാണ് മനസ്സ് എന്ന് വിളിക്കുന്നത്‌.നദിയുടെ സ്വഭാവം അതിന്റെ ജലത്തെ സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നത് പോലെ മനസ്സിന്റെ സ്വഭാവം അതിന്റെ വിജാരങ്ങളെ ആശ്രയിച്ചിരിക്കുന്നു.ജലം ദൃതമായി പ്രവഹിക്കുന്നെകില്‍ നദി ദ്രുതവാഹിയാണ്.ഈ ഉപമ മനസ്സിനും പൂര്‍ണ്ണമായും യോചിക്കും.ഒരു പ്രതെകനിമിശത്തിലെ വിജാരത്തിന്റെ സ്വഭാവവും പെരുമാറ്റവുമാണ് ആ നിമിഷത്തില്‍ ആ വ്യക്തിയുടെ മനസ്സിന്റെ രീതി. നല്ല വിജാരങ്ങള്‍ ആണേങ്കില്‍ നല്ല മനസ്സ്.പ്രക്ഷുബധ വിജാരങ്ങള്‍ ആണേങ്കില്‍ പ്രക്ഷുബധ മനസ്സ്. നദിയെ മേരുക്കുക അതിലെ പ്രവാഹത്തെ മേരുക്കുകയാണ്. മനസ്സിനെ മെരുക്കാന്‍ മുന്ന് വഴികളുണ്ട. അതിനു വേണ്ടി ചിന്താധാരയുടെ ഗുണം,അളവ്,ദിശ, എന്നിവ മാറ്റേണ്ടിയിരിക്കുന്നു.എങ്കിലേ ഇപ്പോഴുള്ള വ്യക്തിത്വത്തിന് അതിന്റെ രചനയിലും രുപകടനയിലും പ്രധാനപെട്ട മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിക്കു.ജീവിത രീതിക്ക് സമ്പൂര്‍ണമായ മാറ്റം ഉണ്ടാക്കുക എന്നതാണ് നമ്മുടെ ആത്യന്തികമായ ഉയര്ത്തുഎഴുനെല്പ്പിനു ആവിശ്യം വേണ്ടത്.......

Wednesday, January 12, 2011

"എന്‍ അമ്മയുടെ ഓര്‍മയിലെ വിദ്യാലയം"

കാലത്തു വിദ്യാലയാത്തിലെക്കെതിടുവാന്‍
ബുധിമുട്ടിടുന്നോരെനയും നോക്കിയാ 
പടിപുര വാതിലില്‍ നില്‍ക്കുന്നോരമ്മതന്‍
കണ്‍കളില്‍ കണ്ടു ഞാനാനന്തമാം തേന്‍മഴ
      അമ്മ തന്‍ കണ്‍കളില്‍ കണ്ടോര സന്തോഷ-
      തേന്‍മഴ തന്നുടെ പോരുളഴിചിടുവാന്‍ 
      സന്ധ്യയില്‍ ഉമ്മറപടിയിലിരുന്ന് ഞാന്‍ 
      ചോദിച്ചതോ അമ്മതന്‍ വിദ്യാലയതിന്‍ കഥ 
അമ്മതന്‍ ബാല്യകാലത്തിന്‍ കഥ കേള്‍ക്കുവാന്‍ 
കതോര്‍തിരുന്നോരെന്നയും ചേര്‍ത്തുവേചോര്‍മതന്‍
വിളകണയാതെ  നിന്നൊരാ-
കഥകള്‍ഓരോന്നുമായെനോടുര ചെയ്താള്‍
      കാലത്തു പുള്ളിപാവാടയുമണിഞ്ഞു ഞാന്‍ 
      സഖികള്‍ഓരോടുമായി ചാടിയും പാടിയും
      പുംബാറ്റയെപോലെ പാറിപറന്നു
      വയല്‍വരമ്പിലെ വിദ്യാലയതിലാമോതതോടെതിടുന്നു.
നാലുമണിക്കുള്ള മണിമുഴങ്ങുംനേരം
വെളിയിലെക്കൊടുന്നു സന്തോഷതിമിര്‍പോടെ 
വഴിയോരപടപ്പിലെപുക്കളിരുത്തതും 
പൂംബആറ്റയും തുമ്പിയും പിടിച്ചതും 
     പാടത്തിന്‍ വരമ്പിലെ കര്‍പൂര തൈമാവിന്‍ 
     കണ്ണിമാങ്ങ പൊട്ടിച്ചു കടിച്ചു രസിച്ചതും 
     ഇന്നലെയെന്ന പോലോര്‍ക്കുന്നുമിന്നും ഞാന്‍ 
     ഓര്‍മകളാം ചെപ്പിലിന്നും സുക്ഷിക്കുന്നു 
കഥ കേള്‍ക്കെ സന്തോഷത്തേക്കാള്‍ ഏറെഎന്‍
മനസ്സിന്‍റെ ഉള്ളിലെവിടയോ തേങ്ങലുയര്‍ന്നപ്പോള്‍ 
അതുപോലയൂള്ള ഒരു വിദ്യാലയത്തില്‍ ഞാന്‍ 
ചേര്‍ന്ന് പഠിക്കാനാഗ്രഹിച്ചുപോയി
     അമ്മയോ പുഞ്ചിരി തുകി നിന്നുര ചെയ്തു 
     നുതന സാങ്കേതിക വിദ്യയും ശാസ്ത്രവും 
     ടി.വിയും കമ്പ്യൂട്ടറും ഉള്ളൊരു യുഗത്തിലെ 
     വിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കുവാന്‍ 
     സൗഭഗ്യംഉണ്ടായൊരുകുട്ടിയാണ് നീ എന്ന്.


3 comments:

താമരപൊയ്‌ക said...

Good lines
Best wishes

Jefu Jailaf said...

നന്നായിരിക്കുന്നു..

Shaleer Ali said...

രണ്ടു തലമുറകളിലെ ചിന്തകളെ നന്നായി ആവിഷ്കരിച്ചിരിക്കുന്നു ..
വാക്കുകളെ ഒന്ന് കൂടെ അടുക്കി വെച്ചിരുന്നെങ്കില്‍ കൂടുതല്‍ കാവ്യാത്മകമായേനെ എന്നൊരു ചെറിയേ അഭിപ്രായവുമുണ്ട് ...:))
ആശംസകള്‍....