വൃദ്ധരെയാണ് ഇന്നാദ്യം സന്ദര്‍ശിച്ചത്.
അനാഥമന്തിരത്തിലെ
വെളിച്ചം കുറഞ്ഞ സന്ദര്‍ശനമുറിയില്‍
കുഞ്ഞപ്പി എന്നാ ആള്‍ പറഞ്ഞു
'' പണ്ട് പണ്ടത്തെ കരയിലകള്‍ "
അടിഞ്ഞു കൂടിയകാട്ടിലെ
വെളിച്ചംകേട്ട ചണ്ടിയാണ് ഞങ്ങള്‍
അട്ടകള്‍ക്കുപോലും വേണ്ട
എന്റെ സുഹുര്‍ത്ത് ചോദിച്ചു
"അപ്പോള്‍ നിങ്ങള്‍ മരുന്നും
ഭക്ഷണവും നല്‍കുന്നില്ലേ
വേണ്ടതുപോലെ നോക്കുന്നില്ലേ ?
അടുത്തിരുന്ന നബീസതുമ്മ
ഞരങ്ങി "അതാണല്ലോ കഷ്ട്ടം"
പെട്ടന്ന് കേട്ടിയെടുക്കുന്നതുമില്ല
ആര്‍ക്കും വേണ്ടാത്ത ഞങ്ങള് എന്തിനാ
ഇങ്ങനെ ചാത്തുജീവിക്കുന്നെ?
തൊട്ടടുത്തിരുന്ന പപ്പന്‍ മൂപ്പര്‍
"എനിക്കെന്റെ അമ്മയെ മാത്രമേ
ഓര്‍മ്മയുള്ളൂ ; കൈലെന്തോ വച്ച്
എന്നെ വിളിക്കുന്നു; ജീവിച്ചിരിക്കുമ്പോള്‍
സ്വര്‍ഗ്ഗതെക്കുള്ളവഴി കാണുമോ?
തെരുവില്‍ ..
അബോധാവസ്ഥയില്‍ കിടന്ന
ഇവരെല്ലാം ഞങ്ങള്‍
എടുത്തുകൊണ്ടുവന്നു വൃത്തിയാക്കി,
വൃത്തിയായി നോക്കുന്നു
- അനാഥ മന്ദിരത്തിന്റെ ഉടമസ്ഥന്‍
സ്റ്റീഫന്‍ ഫെര്‍ണാന്‍ഡെസ്
നോക്കുന്നവരെ ശ്രദ്ദിക്കാതെ
ചാരക്കല്ലില്‍ ഇരിക്കുന്നു
വൃദ്ധരായ ഒന്തുകളെപോലെ
ഒന്നരഡസന്‍ ധര്‍മ്മസങ്കടങ്ങള്‍
"നാട്ടിലെ ആളുകള്‍
അവരുടെ പിറന്നാള്‍ സദ്യകള്‍
ഇവര്‍ക്കായി നടത്തുന്നതുകൊണ്ട്
ഇവിടൊരു മുട്ടുംമില്ല
ഫെര്‍ണാന്‍ഡെസ് ഇന്റെ സഹായി സിസ്സലി
"ഇന്നിത് മതി ...
മാധ്യമ സുഹുര്‍ത്തുക്കളോട് ഞാന്‍ പറഞ്ഞു
അവിടെയിരിക്കുംപോള്‍ അവരില്‍
ഒരാളെ പോലെ.................
കൊടുത്ത ഒരഞ്ചു
തിന്നാതെ ഒരുവല്ല്യമ്മച്ചി
പറഞ്ഞു ''ഇതൊന്നുമില്ലെല്ലും
ആ റോഡില്‍ കൊണ്ടിരുത്തിയാല്‍
മതിയായിരുന്നു.....
ഞങ്ങള്‍ പുറത്തേക്കു
ഞങ്ങളെ അവഗണിച്ച
വെയില്‍ വിധുഷകവേശം ധരിച്ചു
6 comments:
കവിത ഇഷ്ടപ്പെട്ടു ആശംസകള്‍
വായിച്ചു..
വീണ്ടും വരാം.
കവിത എനിക്ക് ഇഷ്ടായി.
ചുറ്റുമുള്ളവര്‍ ..
കണ്ടിട്ടും പലവട്ടം അവഗണിച്ചു പോന്നവര്‍...
കാലികമാണ് വരികള്‍...
പദവിന്ന്യാസം ഒന്ന് കൂടി ക്രമീകരിച്ചാല്‍,
വായനാ സുഖം ഏറും..
.ആശംസകള്‍...
കവിതക്കപ്പുറത്തുള്ള കാഴ്ചകള്‍.. അഭിനന്ദനങ്ങള്‍
എം.അഷ്‌റഫ്
തിരഞ്ഞെടുത്ത വിഷയം കാലികപ്രസക്തിയുള്ളത്.നന്നാവാനുള്ള എഴുത്ത്.ആശംസകള്‍
othiri ezhudoo
iniyum varaatto
Post a Comment